വെള്ളിയാഴ്ച സിനിമ തിയേറ്ററിൽ കാണാൻ സാധിക്കില്ല സംസ്ഥാനത്തെ തീയറ്ററുകള്‍ പണിമുടക്കുന്നു - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

വെള്ളിയാഴ്ച സിനിമ തിയേറ്ററിൽ കാണാൻ സാധിക്കില്ല സംസ്ഥാനത്തെ തീയറ്ററുകള്‍ പണിമുടക്കുന്നു


വെള്ളിയാഴ്ച സിനിമ തിയേറ്ററിൽ കാണാൻ സാധിക്കില്ല സംസ്ഥാനത്തെ തീയറ്ററുകള്‍ പണിമുടക്കുന്നു. യുഎഫ്‌ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തിലാണ്് പണിമുടക്കാന്‍ തീരുമാനമായത്. ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തീയറ്ററുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക.


കേരളത്തിന് പുറമെ കര്‍ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലെ തിയറ്ററുകളും അടച്ചിടും. മാര്‍ച്ച്‌ രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു തീയറ്ററുകള്‍ അടച്ചിടാനാണ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ചാണ് കേരളത്തിലും തീയറ്ററുകള്‍ അടച്ചുപൂട്ടുന്നത്.

ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീസില്‍ ഇളവു വരുത്തുക, സിനിമ പ്രദര്‍ശനവേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിര്‍മാതാക്കളും വിതരണക്കാരും ഉന്നയിക്കുന്നത്.

16 വര്‍ഷമായി തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും പണമടച്ചിട്ടും ഡിജിറ്റല്‍ സേവനദാതാക്കള്‍ പണമീടാക്കുന്ന സമ്ബ്രദായം അവസാനിക്കാത്തതാണ് പണിമുടക്കിന് കാരണമായിരിക്കുന്നത്.

No comments:

Post a Comment

Post Bottom Ad