നാലാം ക്ലാസുകാരിക്ക് ക്രൂര പീഡനം പോലീസുകാരൻ അറസ്റ്റിൽ - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

നാലാം ക്ലാസുകാരിക്ക് ക്രൂര പീഡനം പോലീസുകാരൻ അറസ്റ്റിൽ


കോഴിക്കോട്: പ്രായപൂര്‍ത്തിവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസുകാർ മൊത്തം  പ്രതിരോധത്തില്‍. പേരൂര്‍ക്കട എസ്എപി ക്യാംപിലാണ് ഹെഡ്‌കോണ്‍സ്റ്റബിള്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത് വൻ വാർത്തയായിരുന്നു. തലസ്ഥാന നഗരിയില്‍ നടന്ന ക്രൂര പീഡനം പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം പോലീസുകാരനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പഴുതടയ്ക്കാനൊരുങ്ങുകയാണ് പോലീസ്. നാണക്കേടില്‍ നിന്ന് അങ്ങനെ തലയൂരാമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ട്. ഭരണതലത്തില്‍ നിന്ന് തന്നെ കടുത്ത നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സംഭവം ഇങ്ങനെ പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലീസ് ബസ്സിലെ സഹായിയാണ് ഈ പെണ്‍കുട്ടി. ബസില്‍ കണ്ടക്ടറുടെ ജോലികളും ഈ പെണ്‍കുട്ടിയാണ് ചെയ്തിരുന്നതെന്ന് പേരൂര്‍കട്ട സിഐ സ്റ്റ്യുവര്‍ട്ട് പറയുന്നു. ഒരുവര്‍ഷത്തോളമായി ഈ പെണ്‍കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു ഈ പോലീസുകാരന്‍.

ബസില്‍ വച്ചാണ് കേസിലെ പ്രതിയായ കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. നിര്‍ബന്ധിപ്പിച്ച് മടിയിലിരുത്തിയ ശേഷമായിരുന്നു പീഡനം. ബസിലെ ആളുകള്‍ ശ്രദ്ധിക്കാതിരിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടി കരഞ്ഞപ്പോള്‍ വായ് പൊത്തിപിടിച്ചെന്നും പറയുന്നു.

പോലീസുകാരനും ഈ കുട്ടിയും അയല്‍വാസികളാണ്. പെണ്‍കുട്ടി സ്ഥിരമായി ഇയാളുടെ വീട്ടിലും പോവാറുണ്ടായിരുന്നു ഇവിടെ വച്ചും പീഡിനം നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചതായി പറയപ്പെടുന്നു. കഴിഞ്ഞ ആറുമാസത്തിനിടെയാണ് സംഭവങ്ങള്‍ നടന്നതെന്ന് സിഐ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവാണ് പോലീസുകാരനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി ഇയാള്‍ പീഡിപ്പിക്കുന്ന കാര്യം വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും സത്യമാണെന്ന് കരുതിയിരുന്നില്ല. പിന്നീട് നിരന്തരം നിരീക്ഷണത്തിലൂടെയാണ് ഇയാളുടെ കാമഭ്രാന്ത് പിതാവിന് മനസ്സിലായത്

പെണ്‍കുട്ടിക്ക് പോലീസുകാരന്‍ സ്ഥിരമായി മിഠായി വാങ്ങിനല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിതാവ് ഇയാളെ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇത് കാര്യം സാധിക്കാനായി ഇയാള്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസിൽ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad