മലയാറ്റൂര്‍ പള്ളിയില്‍ വൈദീകൻ കുത്തേറ്റ് മരിച്ചു - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

മലയാറ്റൂര്‍ പള്ളിയില്‍ വൈദീകൻ കുത്തേറ്റ് മരിച്ചു


മലയാറ്റൂര്‍: മലയാറ്റൂര്‍ കുരുശുപള്ളിയില്‍ വൈദീകൻ കുത്തേറ്റ് മരിച്ചു. കപ്യാരാണ് കുത്തിയത് എന്നാണ് വിവരം. ഫാദര്‍ സേവ്യര്‍ തലേക്കാടാ(52)ണ് മരിച്ചത്. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുന്നു. കൊച്ചി ചേരാനല്ലൂര്‍ സ്വദേശിയാണ് ഫാ. സേവ്യര്‍.വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ഇന്ന് രാവിലെ പള്ളിയില്‍ വെച്ച്‌ ഫാദര്‍ സേവ്യറും കപ്യാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ജോണിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലിയിരുത്തലിലാണ് പൊലീസ്

No comments:

Post a Comment

Post Bottom Ad