എല്‍.ഡി. ക്ലര്‍ക്ക് പരമാവധി നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ - EGS News

Breaking

Home Top Ad

Post Top Ad

Sunday, March 18, 2018

എല്‍.ഡി. ക്ലര്‍ക്ക് പരമാവധി നിയമനം നടത്തണമെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: മാര്‍ച്ച്‌ 31ന് റദ്ദാവുന്ന പി.എസ്.സി എല്‍.ഡി. ക്ലര്‍ക്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ ജില്ലകളിലും പരമാവധി നിയമനം നടത്താനാണ് നിര്‍ദേശം. 

ഈ മാസം 27ന് മുമ്ബ് എല്‍.ഡി. ക്ലര്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

2015 ഏ​പ്രി​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പി.​എ​സ്.​സി എ​ല്‍.​ഡി ക്ല​ര്‍​ക്ക്​ റാ​ങ്ക്​ ലി​സ്റ്റ് കാ​ലാ​വ​ധി മാ​ര്‍​ച്ച്‌​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന​തോടെ നിരവധി ഉദ്യോഗസ്ഥരു​ടെ പ്ര​തീ​ക്ഷയാണ് പൊ​ലി​യു​ന്നത്. 

23,792 പേ​രെ മു​ഖ്യ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക്​ പ​ട്ടി​ക​യി​ല്‍ നി​ന്ന്​ ​ഏ​ഴാ​യി​ര​ത്തി​ല്‍​പ​രം പേ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ നി​യ​മ​ന​ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. 

ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ സൂ​പ്പ​ര്‍ ന്യൂ​മ​റി തസ്തിക​യാ​യി കണക്കാക്കി നിലവിലെ ലിസ്റ്റില്‍ നിന്ന് നിയമിക്കുന്നതിന് പി.എസ്.സിയോട് ശിപാര്‍ശ ചെയ്ത് സര്‍ക്കാറിന് പ്രതിസന്ധി പരിഹരിക്കാവുന്നതാണ്.

ലി​സ്റ്റി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​രി​ഭാ​ഗ​വും പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ്​ ഇ​നി അ​വ​സ​ര​മി​ല്ലാ​ത്ത​വ​രാ​ണ്. നി​ല​വി​ലെ എ​ല്‍.​ഡി ക്ല​ര്‍​ക്ക്​ റാ​ങ്ക്​ ലിസ്റ്റില്‍ കി​േ​ട്ട​ണ്ട 1500 ഒ​ഴി​വു​ക​ള്‍ സൂ​പ്പ​ര്‍ ന്യൂ​മ​റി​യാ​യി തൊ​ട്ടു​മു​മ്ബു​ള്ള ലി​സ്റ്റി​ന്​ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റി​​ന്‍റെ കാ​ല​ത്ത്​ ന​ല്‍​കി​യി​രു​ന്നു. അ​തി​നാ​ല്‍ നി​ല​വി​ലെ ലി​സ്​​റ്റ്​ ​2015 ഏ​പ്രി​ലി​ല്‍ വ​ന്നെ​ങ്കി​ലും ആ​റു മാ​സം ക​ഴി​ഞ്ഞാ​ണ്​ നി​യ​മ​ന​മാ​​രം​ഭി​ച്ച​ത്.

No comments:

Post a Comment

Post Bottom Ad