ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണ ഗായകൻ മരിച്ചു | Latest Malayalam News - EGS News

Breaking

Home Top Ad

Post Top Ad

Tuesday, March 20, 2018

ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണ ഗായകൻ മരിച്ചു | Latest Malayalam News
ഗാനമേളയ്ക്കിടെ വേദിയിൽ കുഴഞ്ഞു വീണ യുവഗായകൻ ഷാനവാസ് നിര്യാതനായി. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം മെഡിക്കൽ കോളജ് െഎ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്ന ഗായകന്റെ മരണം ഇന്നു രാവിലെ അഞ്ചു മണിക്കായിരുന്നു.  
ഷാനവാസിന്റെ മരണത്തോടെ അനാഥമായത് ഭാര്യയും രണ്ടു പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബമാണ്. ഗാനമേളകളിലൂടെ ഷാനവാസിന് ലഭിക്കുന്ന പ്രതിഫലമായിരുന്നു കുടുംബത്തിന്റെ വരുമാനം. സിനിമകളിൽ പാടിയിട്ടില്ലെങ്കിലും ഗാനമേളകളിലൂടെ പ്രശസ്തനാണ് ഷാനവാസ്. 
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം ശാർക്കരയിൽ വച്ചു നടന്ന ഗാനമേളയിൽ പാട്ടു പാടുന്നതിനിടെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.  മറ്റൊരു ഗായികയ്ക്കൊപ്പം പാടുകയായിരുന്ന ഷാനവാസ് തല ചുറ്റി സ്‌റ്റേജിന്റെ താഴെക്ക് വീഴുകയാണുണ്ടായത്. 


കണ്ടു നിന്നവർക്ക് അദ്യം എന്താണെന്നു മനസ്സിലായില്ലെങ്കിലും ഷാനവാസ് എണീറ്റു വരാതായതോടെ ആളുകൾ കൂടുന്നതായി സംഭവസ്ഥലത്തു നിന്നുള്ള വിഡിയോയിൽ കാണാം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനവാസി‌ന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. 

No comments:

Post a Comment

Post Bottom Ad