മാണിക്യ മലരായ പൂവി ജഗദീഷ് പാടിയപ്പോള്‍ ട്രോളര്‍മാരും അടങ്ങിയിരുന്നില്ല - EGS News

Breaking

Home Top Ad

Post Top Ad

Friday, March 2, 2018

മാണിക്യ മലരായ പൂവി ജഗദീഷ് പാടിയപ്പോള്‍ ട്രോളര്‍മാരും അടങ്ങിയിരുന്നില്ല


ഒമര്‍ ലുവിന്റെ പുതിയ ചിത്രത്തിലെ ഗാനമായ മാണിക്യ മലരായ പൂവി നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ ചിത്രീകരണം പുഗോമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഈ ഗാനവും പ്രിയ പ്രകാശ് വാര്യരും റോഷനുമൊക്കെ ഇതിനോടകം തന്നെ അറിയപ്പെടുന്ന താരങ്ങളായി മാറിയെന്നതാണ് വാസ്തവം.

കോമഡി സ്റ്റാര്‍സിന്റെ വിധികര്‍ത്താക്കളിലൊരാളായ ജഗദീഷ് അടുത്തിടെ പരിപാടിക്കിടയില്‍ ഈ ഗാനം ആലപിച്ചിരുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ജഗദീഷിന്റെ പാട്ട് ഉണ്ടാവാറുണ്ട്. ആലാപനത്തില്‍ മികവൊന്നുമില്ലെങ്കിലും താരം കൃത്യമായി പാട്ടുമായി എത്താറുണ്ട്. ഇക്കാര്യത്തില്‍ താരത്തിനെ ട്രോളര്‍മാര്‍ വെറുതെ വിടാറുമില്ല. മാണിക്യ മലരായ പൂവിയെന്ന ഗാനത്തെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല. ട്രോള്‍ ലോകത്തെ ചില രസകരമായ കാഴ്ചകളിലൂടെ .

കളിയാക്കല്‍ സഹിക്കാന്‍ പറ്റുന്നില്ല
കോമഡി സ്റ്റാര്‍സില്‍ താന്‍ ഇനി പാടില്ലെന്ന് ജഗദീഷ് പറഞ്ഞപ്പോളാണ് പ്രൊഡ്യൂസര്‍ ആ നമ്ബരുമായെത്തിയത്. ആളുകള്‍ ഈ പരിപാടി കാണുന്നതിന് പിന്നിലെ പ്രധാന കാരണമെന്താണെന്ന് വെച്ചാല്‍ അത് നിങ്ങളുടെ പാട്ടാണെന്നാണ് പറഞ്ഞത്.


വറൈറ്റിയാക്കാന്‍ നോക്കിയതാണ്
മാണിക്യ മലരായ പൂവി ഒന്ന് മാറ്റിപ്പിടിച്ചാലോ, നിങ്ങള്‍ക്ക് വ്യത്യസ്തത ഇഷ്ടമാവില്ലേ, അതിന് വേണ്ടിയാണ് അണ്ണന്‍ ശ്രമിച്ചത്. എന്നാല്‍ ആ ശ്രമം ആരും അറിഞ്ഞില്ലെന്ന് മാത്രം.


ജഗദീഷിന്റെ തൊട്ടടുത്ത് നിന്ന് പാട്ട് കേള്‍ക്കുന്ന ഷാഫിയുടെ ഭാവം നോക്കിയേ, എന്നാല്‍ അടുത്തുനിന്ന് മാറിയപ്പോള്‍ വരേണ്ടായിരുന്നുവെന്നാണ്.


കൃത്യമായി പാട്ടുമായെത്തുന്നതിനാല്‍ ഇന്നത്തെ ഗാനം ഏതാണെന്ന് ചോദിച്ചാല്‍ താരം കൃത്യമായി മറുപടി നല്‍കുമെന്ന് അറിയാം. ബാഹുബലി, സൊഡക്ക് മേലെ, ഈ രണ്ട് ഗാനങ്ങളും കഴിഞ്ഞ് അടുത്തതായി മാണിക്യമലരായ പൂവിയാണ് ആലപിക്കുന്നത്.നിങ്ങള്‍ എത്രയൊക്കെ ട്രോളിയിട്ടും പരിഹസിച്ചിട്ടും താന്‍ പാട്ട് നിര്‍ത്തിയോയെന്നാണ് ജഗദീഷിന് ചോദിക്കാനുള്ളത്. നിര്‍ത്തണമെങ്കില്‍ പരിഹാസത്തെക്കുറിച്ച്‌ കൃത്യമായി മനസ്സിലാവണ്ടേ.No comments:

Post a Comment

Post Bottom Ad