ത്രിപുരയില്‍ ബി.ജെ.പി - മേഘാലയയില്‍ കോണ്‍ഗ്രസ്, നാഗാലാന്‍ഡില്‍ എന്‍.പി.എഫ് മുന്നിട്ട് നില്‍ക്കുന്നത് - EGS News

Breaking

Home Top Ad

Post Top Ad

Friday, March 2, 2018

ത്രിപുരയില്‍ ബി.ജെ.പി - മേഘാലയയില്‍ കോണ്‍ഗ്രസ്, നാഗാലാന്‍ഡില്‍ എന്‍.പി.എഫ് മുന്നിട്ട് നില്‍ക്കുന്നത്



അ​ഗ​ര്‍​ത​ല/​കോ​ഹി​മ/​ഷി​ല്ലോ​ങ്​: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ സി.പി.എമ്മിനെ പിറകിലാക്കി ബി.ജെപി മുന്നില്‍. 25 വര്‍ഷമായി സി.പി.എം ഭരിക്കുന്ന ത്രിപുര നേടിയെടുക്കക എന്ന ലക്ഷ്യത്തോടെ ഗോദയിലിറങ്ങിയ ബി.ജെ.പി ആദ്യം പിറകിലായെങ്കിലും തിരിച്ചെത്തുകയായിരുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാലാന്‍ഡില്‍ എന്‍.പി.എഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. ത്രിപുരയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.


മേഘാലയയില്‍ എന്‍.പി.പിയും കോണ്‍ഗ്രസും തമ്മിലാണ്​ പോരാട്ടം നടക്കുന്നത്​. എന്‍.പി.പി ആറും കോ​ണ്‍ഗ്രസ്​ അഞ്ചും സീറ്റുകളില്‍ മുന്നേറുന്നു. ബി.ജെ.പിക്ക്​ രണ്ടു സീറ്റുകളില്‍ മാത്രമാണ് ​മുന്നേറാനായത്​. ഇതരകക്ഷികള്‍ എട്ടു സീറ്റുകളില്‍ മുന്നിട്ട്​ നില്‍ക്കുന്നു. 

പ​ത്തു ​വ​ര്‍​ഷ​മാ​യി മേ​ഘാ​ല​യ കോ​ണ്‍​ഗ്ര​സ്​​ ഭ​ര​ണ​ത്തി​ലാ​ണ്. നാഗാലാന്‍റില്‍ ബി.ജെ.പി സഖ്യകക്ഷിയായ എന്‍.ഡി.പി.പി ഏഴു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കു​േമ്ബാള്‍ എന്‍.പി.എഫിനും കോണ്‍ഗ്രസിനും സീറ്റുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 2008ല്‍ ​മൂ​ന്നു ​മാ​സം രാ​ഷ്​​ട്ര​പ​തി​ഭ​ര​ണം ഒ​ഴി​കെ, 2003 മു​ത​ല്‍ നാ​ഗ പീ​പ്ള്‍​സ്​ ഫ്ര​ണ്ടാ​ണ്​ (എ​ന്‍.​​പി.​എ​ഫ്) നാ​ഗാ​ലാ​ന്‍​ഡി​ല്‍ ഭ​ര​ണം ന​ട​ത്തു​ന്ന​ത്.മൂ​ന്ന്​ നി​യ​മ​സ​ഭ​ക​ളി​ലും അ​റു​പ​ത്​ അം​ഗ​ങ്ങ​ള്‍ വീ​ത​മാ​ണു​ള്ള​ത്. 

ഒാ​രോ സം​സ്​​ഥാ​ന​ത്തും 59 സീ​റ്റു​ക​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ത്രി​പു​ര​യി​ല്‍ സി.​പി.​എം സ്​​ഥാ​നാ​ര്‍​ഥി മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും മേ​ഘാ​ല​യ​യി​ല്‍ എ​ന്‍.​സി.​പി സ്​​ഥാ​നാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട​തി​നാ​ലും ആ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ​തെ​ര​െ​ഞ്ഞ​ടു​പ്പ്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ഗാ​ലാ​ന്‍​ഡി​ല്‍ എ​ന്‍.​ഡി.​പി.​പി മേ​ധാ​വി നെ​യി​ഫു റി​യോ എ​തി​രി​ല്ലാ​തെ തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. മൂ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ബി.​െ​ജ.​പി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാ​ണ്​ എ​ക്​​സി​റ്റ്​​പോ​ള്‍ പ്ര​വ​ച​നം.

No comments:

Post a Comment

Post Bottom Ad