ഇന്ത്യന്‍ വ്യവസായിയുടെ യു എ ഇ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.4 മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തത് മറ്റൊരു ഇന്ത്യക്കാരൻ - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

ഇന്ത്യന്‍ വ്യവസായിയുടെ യു എ ഇ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.4 മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തത് മറ്റൊരു ഇന്ത്യക്കാരൻ


ദുബായ് : ഇന്ത്യന്‍ വ്യവസായിയുടെ യു എ ഇ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.4 മില്യണ്‍ ദിര്‍ഹം ഏകദേശം 44393765.62 രൂപ തട്ടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. 36കാരനായ ഇന്ത്യന്‍ വ്യവസായി ആണ് പ്രതി. ഇയാള്‍ രാജ്യം വിട്ടതായാണ് സൂചന.

പണം നഷ്ടപെട്ട ആളുടെ പേരിലുള്ള സിം കാര്‍ഡും ബാങ്ക് കാര്‍ഡും സ്വന്തമാക്കിയാണ് തട്ടിപ്പ്. ഇരയുടെ പവര്‍ ഓഫ് അറ്റോര്‍ണിയും എമിറേറ്റ്സ് ഐഡി കാര്‍ഡും ഇയാള്‍ സ്വന്തമാക്കിയിരുന്നു. മറ്റൊരാള്‍ കൂടി പ്രതിക്ക് സഹായം ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.


വ്യവസായിയുടെ പേരില്‍ ബാങ്ക് കാര്‍ഡിനും ചെക്ക് ബുക്കിനും പ്രതികള്‍ അപേക്ഷിച്ചിരുന്നു. ഈ ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. കൂടാതെ പതിനൊന്നോളം ചെക്കുകളും തട്ടിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച പരാതി പോലീസില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വ്യവസായി ഇന്ത്യയില്‍ പോയ സമയത്തായിരുന്നു തട്ടിപ്പ് നടന്നത്. ബാങ്ക് ഇടപാടുകളുടെ സന്ദേശങ്ങള്‍ ഫോണിലേയ്ക്ക് ലഭിക്കാതായപ്പോള്‍ തന്നെ സംശയം തോന്നിയ വ്യവസായി ബാങ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.


No comments:

Post a Comment

Post Bottom Ad