അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ഹാ​നി വ​രു​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് വ​രു​ന്നു - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ഹാ​നി വ​രു​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് വ​രു​ന്നു


അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ഹാ​നി വ​രു​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് വ​രു​ന്നു. 2018 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ അ​പ​ക​ട മ​ര​ണ​നി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് ജീ​വ​ഹാ​നി​യു​ണ്ടാ​യാ​ല്‍ ഡ്രൈ​വ​ര്‍​മാ​​രു​ടെ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കാ​ന്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട് സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നി​ല​വി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ലൈ​സ​ന്‍​സ്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സം അ​പ​ക​ട​ങ്ങ​ളി​ലും മ​ര​ണ​നി​ര​ക്കി​ലും ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യ​ു​ണ്ടാ​യ​തോ​ടെ​യാ​ണ്​ മാ​ര്‍​ച്ച്‌ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട് സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


റോ​ഡു​ക​ളി​ല്‍ മാ​ര​ത്ത​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. 2017ല്‍ ​മ​ര​ണം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ട​ന്ന 2313 അ​പ​ക​ട​ങ്ങ​ളി​ല്‍ 375 പേ​ര്‍​ക്കാ​ണ്
ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. 2649 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​തി​ല്‍ 353 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു

ഇനി വാഹനം ഓടിക്കുബോൾ കൂടുതൽ ശ്രദിക്കണം 

No comments:

Post a Comment

Post Bottom Ad