ഐഒഎസ് 5 മുതല്‍ 11 വരെയുള്ള ഏതും പൊളിച്ച്‌ ഏത് ഡേറ്റ പുറത്തെടുത്തുതരാമെന്ന് ഇസ്രയേല്‍ കമ്ബനി | ios break Israel Company - EGS News

Breaking

Home Top Ad

Post Top Ad

Friday, March 2, 2018

ഐഒഎസ് 5 മുതല്‍ 11 വരെയുള്ള ഏതും പൊളിച്ച്‌ ഏത് ഡേറ്റ പുറത്തെടുത്തുതരാമെന്ന് ഇസ്രയേല്‍ കമ്ബനി | ios break Israel Company


ഇസ്രയേല്‍ : ലോകത്തെ ഏറ്റവും സുരക്ഷിതമായ ഒഎസ് ഏത് എന്നുചോദിച്ചാല്‍ പൊതുവെ ആപ്പിളിന്റെ ഒഎസായി ഐഒഎസ് എന്നാണ് ഉത്തരമായി ഉയരുക. എന്നാല്‍ പലപ്പോഴും പലരും ഐഒഎസ് ബ്രേക്ക് ചെയ്തുവെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. 

എങ്കിലും അവയൊന്നും പൂര്‍ണമായി ഫലപ്രദമായി തടയപ്പെടുകയും ബഗ്ഗുകള്‍ അടയ്ക്കപ്പെടുകയും ചെയ്തു.ഇസ്രയേലി ഡേറ്റ കമ്ബനിയായ സെലെെ്രെബറ്റ് മൊബൈല്‍ സിങ്ക്രണൈസേഷനാണ് ഇപ്പോള്‍ ഏത് ഐഒഎസിലും നുഴഞ്ഞുകയറി ഡാറ്റ എടുത്തുതരാം എന്നവകാശപ്പെട്ട് പരസ്യം ചെയ്തിരിക്കുന്നത്. 


ഐഒഎസ് 5 മുതല്‍ 11 വരെയുള്ള ഏതും പൊളിച്ച്‌ ഏത് ഡേറ്റയും എടുത്തുനല്‍കും. കഴിഞ്ഞവര്‍ഷം അവസാനം പണം വാങ്ങി ഈ സേവനം കമ്ബനി നല്‍കിത്തുടങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിളിനെ സംബന്ധിച്ച്‌ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്.

പൊലീസും അന്വേഷണ ഏജന്‍സികളും പലപ്പോഴും ആപ്പിളിനോട് ഫോണുകള്‍ അണ്‍ലോക്ക് ചെയ്തുതരാനും മറ്റ് ഡാറ്റകള്‍ എടുത്തുതരാനും ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ആപ്പിളിന്റെ പോളിസികള്‍ക്കെതിരാണ് എന്ന കാരണത്താല്‍ ഡാറ്റാ കൈമാറുന്നതില്‍ കമ്ബനി വിമുഖത കാണിക്കാറാണ് പതിവ്. 

ഇവിടെയാണ് ഈ എജന്‍സികള്‍ക്ക് അനുഗ്രഹമായി ഈ ഇസ്രയേല്‍ കമ്ബനി രംഗത്തെത്തുന്നത്.

No comments:

Post a Comment

Post Bottom Ad