അച്ഛന്റെ സന്തോഷത്തിനായി 14കാരനായ മകന്‍ ചെയ്തത് കേട്ടാൽ ഞെട്ടും - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

അച്ഛന്റെ സന്തോഷത്തിനായി 14കാരനായ മകന്‍ ചെയ്തത് കേട്ടാൽ ഞെട്ടും


ന്യൂഡല്‍ഹി: തന്റെ അച്ഛന്റെ സന്തോഷത്തിനായി 14കാരന്‍ ചെയ്തതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് രാജ്യം. പിതാവിന്റെ സന്തോഷത്തിനായി കോടതിയെ വരെ തെറ്റിധരിപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥി. കോളേജ് അദ്ധ്യാപകനായ പിതാവ് കോളജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ കേസ് തള്ളി. ഇതോടെയാണ് അച്ഛനെ സന്തോഷിപ്പിക്കാനായി മകന്‍ രംഗത്തെത്തിയത്.

സുപ്രീം കോടതിയുടെ വെബ്സൈറ്റിന്റെ വ്യാജന്‍ ഉണ്ടാക്കിയ ശേഷം അതില്‍ കോടതി വിധി മാറ്റിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഇവന്‍ ചെയ്തത്. മാത്രമല്ല നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ പേരില്‍ ഡല്‍ഹി കോടതിക്ക് വിദ്യാര്‍ത്ഥി ഉത്തരവുകള്‍ അയയ്ക്കുകയും ചെയ്തു.

Related News : 30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു

തുടര്‍ന്ന് ഹൈക്കോടതി പുതിയ പരാതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്നും വിദ്യാര്‍ത്ഥിയുടെ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും മനസിലായത്.


സംഭവം വിവാദമായതോടെ അച്ഛനും മകനുമെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുത്തു. മാത്രമല്ല അച്ഛനെ തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മകനു ജാമ്യം നല്‍കിയെങ്കിലും വീണ്ടും ജഡ്ജിയായി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥിയെ നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചു കൗണ്‍സലിംഗ് നല്‍കണമെന്ന നിലപാടിലാണു പൊലീസ്.

No comments:

Post a Comment

Post Bottom Ad