റോമിൽ ഇനി ഡീസൽ വാഹനങ്ങൾ ഓടില്ല - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

റോമിൽ ഇനി ഡീസൽ വാഹനങ്ങൾ ഓടില്ല


റോം: മലിനീകരണത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക്​ 2024 മുതല്‍ റോം നഗരത്തില്‍ നിരോധനമേര്‍പ്പെടുത്തും.

മേയര്‍ ​വിര്‍ജിനിയ റാഗി തന്റെ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ ഡീസല്‍ കാറുകളുടെ നിരോധന തീരുമാനം പ്രഖ്യാപിച്ചത്​.

ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ ചുവടുവെച്ചും പെട്രോള്‍ എന്‍ജിനിലേക്ക് മടങ്ങാന്‍ കാര്‍ നിര്‍മാതാക്കളില്‍ സമ്മര്‍ദം ചെലുത്തിയും യൂറോപ്പില്‍ ഡീസല്‍ ഉപയോഗം ഒഴിവാക്കിക്കൊണ്ടു വരുകയാണ്​.

വര്‍ധിക്കുന്ന ചെലവും കുറയുന്ന ആവശ്യക്കാരും കാരണം 2022ഒാടെ തങ്ങളുടെ യാത്ര വാഹനങ്ങളില്‍ ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാന്‍ ഫിയറ്റ്​ ക്രിസ്​ലെര്‍ എന്ന ഇറ്റാലിയന്‍ അമേരിക്കന്‍ കമ്പനി തീരുമാനിച്ചിരുന്നു.

ഡീസൽ വാഹനങ്ങൾ ഇനി റോമിൽ ഓടില്ല എന്ന് ചുരുക്കം

No comments:

Post a Comment

Post Bottom Ad