കുടുങ്ങും | നീരവ്​​​ മോദിക്കും ചോക്​സിക്കുമെതിരെ ലുക്കൗട്ട്​ നോട്ടീസ് - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

കുടുങ്ങും | നീരവ്​​​ മോദിക്കും ചോക്​സിക്കുമെതിരെ ലുക്കൗട്ട്​ നോട്ടീസ്ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്കി​ലെ​ 12,723 കോ​ടി രൂ​പ വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ല്‍ വ​ജ്ര​രാ​ജാ​വ്​ നീ​ര​വ്​ മോ​ദി, അ​മ്മാ​വ​ന്‍ മെ​ഹു​ല്‍ ചോ​ക്​​സി എ​ന്നി​വ​ര്‍​ക്കെ​തി​രെ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്.

ബാ​ങ്ക്​ പ​രാ​തി നൽകുന്നതിന് മുൻപ് ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ മു​ങ്ങി​യ നീ​ര​വ്​ ​മോ​ദി അ​ടു​ത്ത​കാ​ല​ത്തൊ​ന്നും രാ​ജ്യ​ത്തേ​ക്ക്​ മടങ്ങാനോ സി.​ബി.ഐ​യു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​നോ ത​യാ​റ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ ഇ​റ​ക്കി​യ​ത്. പ്ര​തി​ക​ളു​ടെ യാ​ത്ര​ക​ള്‍ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

അ​തി​നി​ടെ, ​നീ​ര​വ്​ മോ​ദി​യു​ടെ 70 ​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്ത്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ക​ണ്ടു​കെ​ട്ടി. ഇതിന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​സ​ന്വേ​ഷ​ണ​വു​മാ​യി സഹകരിക്കാനും നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നും സി.​ബി.ഐ ഇ-​മെ​യി​ലി​ലൂ​ടെ ആവിശ്യപെട്ടെങ്കിലും നീ​ര​വ്​ മോ​ദി വി​സ​മ്മ​തി​ച്ചു. നീരവ് മോദിയുടെ ഒൗ​ദ്യോ​ഗി​ക മെ​യി​ലി​ലേ​ക്കാ​ണ്​ സി.​ബി.ഐ വി​വ​രം ന​ല്‍​കി​യ​ത്.

No comments:

Post a Comment

Post Bottom Ad