കോ​ടി​ക​ള്‍ എ​റി​ഞ്ഞ്​ കെ​ട്ടി​പ്പ​ടു​ത്ത സ്വ​പ്​​ന​ങ്ങ​ള്‍ നി​സ്സാ​ര​മെ​ന്ന്​ ക​രു​തി​യ ഒ​രു ഫൗ​ളി​ല്‍ വീ​ണു​ട​യു​ന്നു - EGS News

Breaking

Home Top Ad

Post Top Ad

Tuesday, February 27, 2018

കോ​ടി​ക​ള്‍ എ​റി​ഞ്ഞ്​ കെ​ട്ടി​പ്പ​ടു​ത്ത സ്വ​പ്​​ന​ങ്ങ​ള്‍ നി​സ്സാ​ര​മെ​ന്ന്​ ക​രു​തി​യ ഒ​രു ഫൗ​ളി​ല്‍ വീ​ണു​ട​യു​ന്നു


പാ​രി​സ്​: കോ​ടി​ക​ള്‍ എ​റി​ഞ്ഞ്​ കെ​ട്ടി​പ്പ​ടു​ത്ത സ്വ​പ്​​ന​ങ്ങ​ള്‍ നി​സ്സാ​ര​മെ​ന്ന്​ ക​രു​തി​യ ഒ​രു ഫൗ​ളി​ല്‍ വീ​ണു​ട​യു​ന്നു. ​1400 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​ സ്വ​ന്ത​മാ​ക്കി​യ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെയ്മറിന്റെ കാ​ല്‍​പാ​ദ​ത്തി​ലെ പ​രി​ക്ക്​ ഗു​രു​ത​ര​മെ​ന്ന്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്തുവന്നത് കെട്ടു ഞെ​ട്ട​ലി​ലാ​ണ്​ ഫ്ര​ഞ്ച്​ ക്ല​ബ്​ പാ​രി​സ്​ സ​െന്‍റ്​ ​ജ​ര്‍​മ​നും ആ​രാ​ധ​ക​രും.

ര​ണ്ടു​മാ​സ​ത്തേ​ക്ക്​ വി​ശ്ര​മം നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​തോ​ടെ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗി​ലെ നി​ര്‍​ണാ​യ​ക പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ റ​യ​ല്‍ മ​ഡ്രി​ഡി​നെ നേ​രി​ടു​േ​മ്ബാ​ള്‍ പ​ട​ന​യി​ക്കാ​ന്‍ പി.​എ​സ്.​ജി​ക്കൊ​പ്പം നെ​യ്​​മ​റു​ണ്ടാ​വി​ല്ലെ​ന്നു​റ​പ്പാ​യി. മ​ഡ്രി​ഡി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ 3-1ന്​ ​തോ​റ്റ ഫ്ര​ഞ്ചു സം​ഘം പാ​രി​സി​ലെ മ​റു​പ​ടി മ​ത്സ​ര​ത്തി​ല്‍ ജ​യ​ത്തോ​ടെ തി​രി​ച്ചു​വ​രാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ നെ​യ്​​മ​റി​​െന്‍റ പ​രി​ക്ക്.


ഫ്ര​ഞ്ച്​ ലീ​ഗി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ല്‍ ന​ട​ന്ന ഒ​ളി​മ്ബി​ക്​​സ്​ മാ​ഴ്​​സെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ നെ​ഞ്ച്​ പി​ള​ര്‍​ത്തി​യ ദു​ര​ന്ത​മെ​ത്തി​യ​ത്. പി.​എ​സ്.​ജി 3-0ത്തി​ന്​ ലീ​ഡ്​ ചെ​യ്യ​വെ 77ാം മി​നി​റ്റി​ല്‍ പ്ര​തി​രോ​ധ​നി​ര താ​രം ബൗ​ന സാ​റി​​െന്‍റ ഫൗ​ളി​ല്‍ നി​ല​ത്തു​വീ​ണ നെ​യ്​​മ​ര്‍ വേ​ദ​ന​യി​ല്‍ പു​ള​ഞ്ഞ്​ ക​ര​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ആ​രാ​ധ​ക​രു​ടെ ഉ​ള്ളു​പി​ട​ഞ്ഞു.

സ്​​​ട്രെ​ച്ച​റി​ല്‍ ഗ്രൗ​ണ്ട്​ വി​ട്ട താ​രം മൂ​ന്ന്​-​നാ​ല്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​തീ​ക്ഷ. തി​ങ്ക​ളാ​ഴ്​​ച​ത്തെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ശ​രി​വെ​ച്ചു. എ​ന്നാ​ല്‍, ചൊ​വ്വാ​ഴ്​​ച വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​േ​ട്ടാ​ടെ എ​ല്ലാം ത​കി​ടം മ​റി​ഞ്ഞു. വ​ല​തു​കാ​ലി​​െന്‍റ പാ​ദ​ത​ല അ​സ്​​ഥി​ക്ക്​ (മെ​റ്റ​റ്റാ​ര്‍​സ​ല്‍ ബോ​ണ്‍) പൊ​ട്ട​ല്‍. ശ​സ്​​ത്ര​ക്രി​യ​യും ര​ണ്ടു​മാ​സം വ​രെ വി​ശ്ര​മ​വും വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്.

പ്ര​തീ​ക്ഷ​ക​ളെ​ല്ലാം അ​ട്ടി​മ​റി​ഞ്ഞ​േ​താ​ടെ, വ്യാ​ഴാ​ഴ്​​ച മാ​ഴ്​​സെ​ക്കെ​തി​രെ ന​ട​ക്കേ​ണ്ട ഫ്ര​ഞ്ച്​ ക​പ്പ്​ ക്വാ​ര്‍​ട്ട​ര്‍, മാ​ര്‍​ച്ച്‌​ ആ​റി​​െന്‍റ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ എ​ന്നി​വ​ക്കു​ പു​റ​മെ ഫ്ര​ഞ്ച്​ ലീ​ഗ്​ സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ളും ന​ഷ്​​ട​മാ​വും.
എ​ന്നാ​ല്‍, ജൂ​ണ്‍ 14ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ലോ​ക​ക​പ്പി​ന്​ മു​മ്ബാ​യി ബ്ര​സീ​ലി​​െന്‍റ മു​ന്‍​നി​ര താ​രം തി​രി​ച്ചെ​ത്തു​മെ​ന്ന​താ​ണ്​ ആ​ശ്വാ​സം. മേ​യി​ല്‍ നെ​യ്​​മ​റി​ന്​ ക​ള​ത്തി​ലി​റ​ങ്ങാ​നാ​വും.

കാ​ലി​​െന്‍റ പാ​ദ​ത​ല അ​സ്​​ഥി​യി​ലെ പൊ​ട്ട​ല്‍ ഫു​ട്​​ബാ​ള്‍ താ​ര​ങ്ങ​ള്‍​ക്ക്​ എ​ന്നും പേ​ടി​സ്വ​പ്​​ന​മാ​ണ്. പ​രി​ക്കേ​റ്റാ​ല്‍ ചു​രു​ങ്ങി​യ​ത്​ ര​ണ്ടു​മാ​സം വി​ശ്ര​മം വേ​ണ​മെ​ന്ന​തു​ത​ന്നെ കാ​ര്യം. ബ്ര​സീ​ല്‍ ടീ​മി​ല്‍ നെ​യ്​​മ​റി​​െന്‍റ സ​ഹ​താ​ര​മാ​യ മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി താ​രം ഗ​ബ്രി​യേ​ല്‍ ജീ​സ​സാ​ണ്​ ​'മെ​റ്റ​റ്റാ​ര്‍​സ​ല്‍' ഇ​ന്‍​ജു​റി​യി​ലെ അ​വ​സാ​ന ഇ​ര. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന്​ ​പ​രി​ക്കേ​റ്റ​ താ​രം ഏ​പ്രി​ല്‍ 26ന്​ ​തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്.

No comments:

Post a Comment

Post Bottom Ad