റെയില്‍വേസിനെ തോൽപ്പിച്ച് പുരുഷ വോളിയില്‍ കേരളം ചാമ്പ്യന്മാര്‍ - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

റെയില്‍വേസിനെ തോൽപ്പിച്ച് പുരുഷ വോളിയില്‍ കേരളം ചാമ്പ്യന്മാര്‍


കോഴിക്കോട്: ദേശീയ വോളി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ റെയില്‍വേസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കേരള പുരുഷ ടീം. നാല് സെറ്റുകള്‍ നീണ്ട പുരുഷ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ തറപറ്റിച്ചാണ് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ കിരീടം നിലനിര്‍ത്തിയത്.

സ്‌കോര്‍: (24-26, 25-23, 25-19, 25-21). കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ വിജയം.

ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച ഫോമില്‍ കളിച്ച റെയില്‍വേസ് വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് കേരളം 26-24 എന്ന സ്‌കോറില്‍ സ്വന്തമാക്കി.എന്നാല്‍ സ്വന്തം തട്ടകത്തില്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത കേരള താരങ്ങള്‍ പിന്നീടുള്ള മൂന്നു സെറ്റുകളും തിരിച്ചുപിടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. മൂന്നും നാലും സെറ്റുകളില്‍ വ്യക്തമായ ലീഡോടെയാണ് കേരളം മുന്നിട്ടിനിന്നത് .

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്, തുടര്‍ച്ചയായ രണ്ടാമത്തെയും. ഒറ്റ മത്സരങ്ങളില്‍ പോലും തോല്‍വി അറിയാതെയാണ് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടം.

No comments:

Post a Comment

Post Bottom Ad