30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു - EGS News

Breaking

Home Top Ad

Post Top Ad

Tuesday, February 27, 2018

30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു


ഉക്രൈന്‍: 30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. അയല്‍ വാസി ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തെത്തിയത്. 77 വയസുള്ള മകളാണ് അപാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്നത്.

Related News : ശ്രീദേവിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു, അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ്

വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നീല ഷൂസും പച്ച സോക്സും മൃതദേഹത്തെ ധരിപപ്പിച്ചിരുന്നു. ഉക്രൈനിലെ മൈകൊലൈവിലാണ് സംഭവം. വര്‍ഷങ്ങളായി പൂട്ടി ഇട്ടിരുന്ന മുറിയില്‍ പഴയ പത്ര പേപ്പറുകളും, ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പോലീസ് കണ്ടെത്തി. മൃതദേഹത്തിന്റെ നെറ്റിയില്‍ മതപരമായ അടയാളം ഉണ്ട്.


77കാരിയായ മകള്‍ മൃതദേഹത്തിനൊപ്പമാണ് താമസിച്ചുവന്നത്. മാത്രമല്ല ഇവര്‍ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കാതെ വരികയും ഇത് കണ്ട അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെള്ളവും ഇലക്‌ട്രിസിറ്റിയും ഇല്ലെന്നാണ് വിവരം.

77കാരി ഒറ്റയ്ക്കാണ് ഫ്ലാറ്റില്‍ ജീവിച്ചിരുന്നതെന്നും അയല്‍വാസികളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നെന്നും പോലീസ് പറയുന്നു.

ഞെട്ടിക്കുന്ന ഈ വാർത്ത പുറം ലോകം അറിയാൻ 30 വര്ഷം എടുത്തു 

No comments:

Post a Comment

Post Bottom Ad