മോഹന്‍ലാല്‍-ഷാജി കൈലാസ് ടീം വീണ്ടും - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

മോഹന്‍ലാല്‍-ഷാജി കൈലാസ് ടീം വീണ്ടും


ഷാജി കൈലാസ്, മോഹന്‍ലാല്‍ 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലിസെന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-ഷാജികൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു. അടുത്ത വര്‍ഷം സിനിമ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്‍ജി പണിക്കരുടെ തിരകഥയിലാണ് ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നത് . സുരേഷ്ഗോപി നായകനായി എത്തുന്ന ലേലം രണ്ടാം ഭാഗത്തിന്‍റെ തിരകഥ പൂര്‍ത്തിയായതിനു ശേഷമായിരിക്കും രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ലാല്‍ ചിത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുകയെന്നു ഷാജി കൈലാസ് റിപ്പോര്‍ട്ടറോട് പറഞ്ഞു. 

ആദ്യമായിയാണ് ഷാജികൈലാസിന്‍റെ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്സ് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുത്തുന്നത്.
നരസിംഹം, ആറാം തമ്ബുരാന്‍, തുടങ്ങിയ തന്‍റെ എക്കാലത്തെയും ലാല്‍ ചിത്രങ്ങളെ പോലെ പുതിയ ചിത്രവും ഒരു മാസ് ചിത്രമായിരിക്കുമെന്നു ഷാജികൈലാസ് പറഞ്ഞു.

പ്രേക്ഷകര്‍ സാധാരണ പ്രതിക്ഷിക്കുന്ന പോലെ തന്നെ മീശ പിരിക്കുന്ന മോഹന്‍ലാലാവും മുഖ്യ കഥാപാത്രമായിയെത്തുകയെന്നും, മോഹന്‍ലാല്‍ തടികുറച്ചത് വരുന്ന തന്‍റെ സിനിമക്കും, കഥാപാത്രത്തിനും സഹായമാവുമെന്നും ഷാജികൈലാസ് റിപ്പോര്‍ടറോട് പറഞ്ഞു.


രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിതം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ്.
2007ല്‍ പുറത്തിറക്കിയ അലി ഭായ് എന്നാ മോഹന്‍ലാല്‍-ഷാജികൈലാസ് ആന്റണി പെരുമ്ബാവൂര്‍ എന്നിവര്‍ അവസാനമായി ഒന്നിച്ചത്. തന്‍റെ മുന്‍ ലാല്‍ സിനിമകളെ പോലെ മോഹന്‍ലാല്‍ ഫാന്‍സിന് ആവേശമാവും ഈ ചിത്രമെന്നുമാണ് തന്‍റെ പ്രതീക്ഷയെന്നും ഷാജികൈലാസ് പറഞ്ഞു. 

ഒപ്പം മോഹന്‍ലാല്‍ സിനിമയില്‍ ചെയുന്ന കഥാപാത്രത്തെക്കുറിച്ച്‌ ഇപ്പോള്‍കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയാന്‍ ആവില്ലെന്നും ഷാജികൈലാസ് വ്യക്തമാക്കി. അടുത്താ കാലത്ത് തമിഴില്‍ സിനിമകള്‍ സംവിധാനം ചെയ്ത ഷാജികൈലാസിന്‍റെ സംവിധാനത്തില്‍ രണ്ടു മലയാള സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 

No comments:

Post a Comment

Post Bottom Ad