കാണാതായ കമിതാക്കള്‍ കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ മരിച്ചനിലയില്‍ - EGS News

Breaking

Home Top Ad

Post Top Ad

Tuesday, February 27, 2018

കാണാതായ കമിതാക്കള്‍ കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ മരിച്ചനിലയില്‍മറയൂര്‍: കാണാതായ കമിതാക്കള്‍ കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ മരിച്ചനിലയില്‍. ഒരുമാസം മുൻപ് കാണാതായ ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുണ്‍ശങ്കര്‍(35) വയസ് , ഉദുമല്‍പേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുള(30) വയസ് എന്നിവരുടെ മൃതദേഹങ്ങളാണ് ബി.എ.പി കനാലില്‍ നിന്നു കണ്ടെടുത്തത്.


ബിസിനസുകാരനായ അരുണ്‍ ശങ്കറും സ്വകാര്യ സ്കൂളിലെ അധ്യാപികയായ മഞ്ജുളയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ ഇരുവരും ഒരുമിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണു പോലിസിന്റെ പ്രാഥമിക നിഗമനം.

Related News : 30 വര്‍ഷമായി മകള്‍ ഒളിപ്പിച്ചു വെച്ച അമ്മയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു

 ജനുവരി 20 മുതലാണ് ഇരുവരെയും കാണാതായത്. ഇന്നലെ രാവിലെ തിരുമൂര്‍ത്തിമല ഡാമില്‍നിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ബി.എ.പി കനാലില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നതു കണ്ട നാട്ടുകാര്‍ ദളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

ഡിവൈ.എസ്.പി ജയചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ കരയ്ക്കെത്തിച്ചത്. മഞ്ജുളയുടെ അച്ഛന്‍ ഗുരുരാജ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Post Bottom Ad